നല്ല സൊപ്പാറ-ബോയ്സർ മേഖലയിൽ തരാപ്പൂർ മലയാളി സമാജം പഠന കേന്ദ്രത്തിൽ നവാഗതരെ സ്വാഗതം ചെയ്ത് പ്രവേശനോത്സവം സംഘടിപ്പിച്ചു.

മുംബൈ :മലയാളം മിഷൻ നല്ലസോപ്പാറ ബോയ്സർ മേഖലയിൽ താരാപ്പൂർ മലയാളി സമാജം പഠന കേന്ദ്രത്തിലെ പ്രവേശനോത്സവം 12/08/2024 ഞായറാഴ്ച ഉച്ചയ്ക്കു രണ്ടര മണി മുതൽ കെഡി സ്കൂളിൽ വച്ച് നടന്നു.

താരാപ്പൂർ മലയാളി പഠനകേന്ദ്രം കൺവീനറും മേഖല സെക്രട്ടറിയുമായ സുദീപ് നായർ സ്വാഗതം ആശംസിച്ചു. ലോക കേരള ലോകസഭാംഗവും മലയാളം മിഷൻ നല്ലസോപ്പാറ ബോയ്സർ മേഖല കോർഡിനേറ്ററുമായ മോഹൻ കുമാർ കെ എസ് വയനാട് ദുരന്തത്തിൽ അനുശോചന സന്ദേശം നൽകി വയനാടിന് ഒരു ഡോളർ പദ്ധതിയിൽ ചേരേണ്ടതിന്റെ ആവശ്യകത സദസ്സിനെ അറിയിച്ചു. 

തുടർന്ന് ശ്രീ നാരായണ മന്ദിരസമിതി യൂണിറ്റ് സെക്രട്ടറി മോഹൻ എൻപി, വർഗീസ് കെഇ, മറിയാമ്മ ചാണ്ടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അക്ക ഗ്രൂപ്പ് ഫൌണ്ടേഷൻ പ്രസിഡന്റ് പ്രകാശ് കെബി, മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖല പ്രസിഡണ്ട് ബാബുരാജൻ തുടങ്ങിയവർ വയനാടിന് ഒരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചു. 

മലയാളം മിഷൻ അവതരണ ഗാനം അദ്ധ്യാപകർ ചേർന്ന് ആലപിച്ച ശേഷം കുട്ടികൾ പ്രവേശനോത്സവം ഗാനം ഒരുമിച്ചു ചൊല്ലി. എല്ലാ പഠിതാക്കൾക്കും താരാപ്പൂർ മലയാളി സമാജം ബുക്കും മറ്റും നൽകുക ഉണ്ടായി. 

സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ചാപ്റ്റർ വിജയി ആയ ദേവിക എസ് നായർ മേഖല വിജയികൾ ആയ അനഘ, അൻവിക തുടങ്ങിയവർ കവിതകൾ ആലപിച്ചു പ്രവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !