ദക്ഷിണകാശി ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടത്തി വന്നിരുന്ന അഖണ്ഡ രാമായണ പാരായണം സമാപിച്ചു.

പാലാ :ദക്ഷിണകാശി ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന രാമായണ മാസാചരണ സമാപനം ആഗസ്റ്റ് പതിനഞ്ചിന് അഖണ്ഡ രാമായണ പാരായണത്തോടെ സമാപിച്ചു.

മോഹനൻ നായർ ശിവമയം, വിശ്വനാഥൻ ഇടനാട്, രത്‌നമ്മ നിലപ്പന, സന്ധ്യ ശങ്കരൻ കുട്ടി, രാജൻ കിഴപറയാർ, ശുഭ സുന്ദർരാജ്, സുനിൽ ചേർത്തല, സുരേഷ് പോണാട്,സുകുമാരൻ പുലിയന്നൂർ എന്നിവർ രാമായണ പാരായണത്തിന് നേതൃത്വം നൽകി.
ക്ഷേത്ര ഗോപുരത്തിൽ പ്രത്യേകമായി തയ്യാറാക്കിയ  രാമായണ മണ്ഡപത്തിൽ കർക്കിടകം ഒന്നു മുതൽ ശ്രീരാമ പാദുകം നിത്യേന പൂജിച്ച്  രാമായണ പാരായണം മോഹനൻ നായർ ശിവമയത്തിന്റെ നേതൃത്വത്തിൽ നടന്ന് വന്നിരുന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീരാമപട്ടാഭിഷേകത്തോടു കൂടി സമ്പൂർണ രാമായണ പാരായണം സമാപിച്ചു. 

ഉച്ചയ്ക്ക് പ്രസാദമൂട്ടും വൈകിട്ട് നേദ്യ വിതരണവും നടന്നു. ശങ്കരൻകുട്ടി നിലപ്പന, ജയപ്രകാശ് മാഞ്ചേരിൽ, സനീഷ് ചിറയിൽ, സതീഷ് എം. ആർ.. ഗംഗാധരൻ പുല്ലാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !