മൂന്നിലവിൻ്റെ ഇടത് കാരണവർ ഇനി BJP യിൽ

പാലാ:മൂന്നിലവിൽ ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ട പഴുക്കാക്കാനം ഒറ്റപ്ലാക്കൽ നാരായണൻ നിലവിലെ ഇടത്പക്ഷ നേതാക്കളുടെ കമ്യൂണിസം മറന്നുള്ള പ്രവർത്തനത്തിൽ മനം മടുത്തും, നരേന്ദ്രമോദി സർക്കാരിൻ്റെ ജനപ്രിയ ഭരണത്തിൽ ആകൃഷ്ടനായും പാർട്ടി വിട്ട്  BJP യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ക്ഷേമ പെൻഷനുകൾ 5 മാസത്തോളം മുടങ്ങി കിടക്കുന്ന അവസ്ഥയിലും  കേരളീയം, നവകേരള സദസ്സ് തുടങ്ങിയ ധൂർത്ത് നടത്തുന്നതിൽ നാരായണേട്ടൻ രോക്ഷാകുലനാണ്.

ഒന്നേകാൽ കോടി രൂപയുടെ ബസ്സിൽ പ്രജകളെ കാണാനിറങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് പക്ഷ ജീർണ്ണതക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നെ പഠിപ്പിച്ചതും ഞാൻ പഠിച്ചതുമായ ഇടത് നയം ഇതായിരുന്നില്ലായെന്നും, ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം പ്രീണിപ്പിക്കുന്ന 

നയമാണ് സംസ്ഥാനമാകെ സർക്കാർ പിൻതുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നെ പോലെ ചിന്തിക്കുന്ന പലരും കേരളത്തിലുണ്ടെന്നും, ഇത്രയും കാലം നിന്നതിൻ്റെ പേരിൽ പാർട്ടിയിൽ തുടരുന്നവരോട്, ഇടത് നയത്തിൽ വെള്ളം ചേർത്ത് വോട്ട് ബാങ്ക് രഷ്ട്രീയം കളിക്കുന്നവരുടെ ബന്ധം അവസാനിപ്പിച്ച്  ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ  രാജ്യത്തെ എല്ലാ ജനങ്ങളേയും  ചേർത്ത് പിടിച്ച് മുന്നേറുന്ന നരേന്ദ്ര മോദിക്ക് പിൻതുണയറിയിച്ച് ദേശീയതയിലേക്ക് കടന്ന് വരണമെന്നാണ് പറയാനുള്ളത്. 75 വർഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ചാണ്  നാരായണേട്ടൻ BJP യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.

പാർട്ടിയിൽ ചേർന്ന നാരായണേട്ടനെ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ : സതീഷ് തലപ്പുലവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: ഷോൺ ജോർജും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ജോസ് ഇളംതുരുത്തിയിൽ, K K സജീവ്

ദിലീപ് മൂന്നിലവ്, പോൾ ജോസഫ്, ജോസ് മുത്തനാട്ട്, ടോമി തയ്യിൽ, അപ്പച്ചൻ കുരിശുങ്കൽ പറമ്പിൽ, ജോസ് ചേരിമലയിൽ, സണ്ണി പുളിക്കൻ, അപ്പച്ചൻ പുന്നിലം,

സിബി കുത്താട്ടുപാറ, ഷിനോജ്,സുഭാഷ്, ദാനിയൽ മുണ്ടശ്ശേരിൽ, സാൻ്റോ , ചന്ദ്രൻ, വിഷ്ണു ഓമനക്കുട്ടൻ, ദേവസ്യ ഇളം പ്ലാശ്ശേരിൽ, രാജീവൻ MP , സന്തോഷ് NG തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !