ജപ്പാനിൽ 7.1 രേഖപ്പെടുത്തിയ വൻ ഭൂചലനം.. സുനാമി മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ടോക്യോ: ജപ്പാനിൽ ശക്തമായ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.

ഇതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പം സുനാമിക്ക് കാരണമായതായും, മിയാസാക്കി പ്രദേശങ്ങളിൽ ഇത് എത്തിച്ചേർന്നതായും ജപ്പാനീസ് മാധ്യമമായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. 

6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് തൊട്ടുപിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായതായാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിക്കുന്നത്.ഭൂകമ്പത്തം നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. 

കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ലോകത്തിൽ ഏറ്റവുമധികം ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാൻ. 2011-ലാണ് ജപ്പാനിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പടെ തകരാറ് സംഭവിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !