റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് വരുന്നു.

തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്പളം നൽകാനാണ് നിലവിലെ ധാരണ.

സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രിയാണ് ശമ്പളത്തിൽ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ യോഗത്തില്‍ പറഞ്ഞത്. എന്നാൽ സംഘടനാ പ്രതിനിധികളാണ് അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്നാണ് സർവീസ് സംഘടനകൾ ധാരണയിലെത്തിയത്. 

ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താല്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാർ ഉടൻ സാലറി ചലഞ്ചിൽ ഉത്തരവിറക്കും. 

അതേസമയം, 5 ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ അറിയിച്ചു. 

ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്നും, സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !