നോർത്തേൺ അയർലണ്ട്:ഉരുൾപൊട്ടൽ സർവ്വ നാശം വിതച്ച വയനാട്ടിലെ ദുരിത ബാധിതർക്ക് നോർത്തേൺ അയർലണ്ട് മലയാളി അസോസിയേഷൻ (നിമ) U. Kയുടെ (NIMA )കരസ്പർശം.
നിമ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശാ നുസരണം, നിമയുടെ പ്രതിനിധി ദുരന്ത ബാധിതർക്കുള്ള സഹായത്തിന്റെ ആദ്യ ഗഡു.ശ്രീ A. K ശശീന്ദ്രൻ മിനിസ്റ്റർക്ക്, ശ്രീ :പി. രാജീവ് മിനിസ്റ്ററുടെയും, വയനാട് കളക്ടറുടെയും സാനിധ്യത്തിൽ വയനാട് കളക്ടറേറ്റിൽ വെച്ച് അസോസിയേഷൻ ഭാരവാഹികൾ കൈമാറി.നിമയോട് ചേർന്നു ഈ ഉദ്യമത്തിൽ സഹായിച്ച എല്ലാ സുമനസുകൾക്കും ഏറ്റു വാങ്ങിയ ബഹുമാന്യർക്കും കൃതജ്‌ഞത രേഖപ്പെടുത്തുന്നതായും ദുരന്തത്തിൽ മരണപെട്ടവർക്ക് നോർത്തേൺ മലയാളി അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.ഒരു സമൂഹമെന്ന നിലയിൽ പ്രവാസി മലയാളികളായ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും ആവശ്യമുള്ള സമയങ്ങളിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യാം.
നിങ്ങളുടെ അനുകമ്പയും പ്രതിബദ്ധതയും നിമയുടെ ആത്മാവിനെ ഉദാഹരിക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വയനാടിനായി നോർത്തേൺ അയർലണ്ടിലെ മലയാളി അസോസിയേഷൻ നിമയ്ക്ക് നിങ്ങൾ ഓരോരുത്തരും നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണെന്നും, വായനാട്ടിലെ ദുരിത ബാധിതർക്കായ് സഹായ ഹസ്തം നീട്ടിയ നിമയുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും ഒരായിരം നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായ നിതിൻ നാഥ്, റെജി കെ സാമൂവൽ, സുജോ വർഗീസ്, സന്തോഷ്, മജോ ജോസ്, ടിജോ ജോർജ്, സൈജു ജോസഫ്, നെബിൻ ഐസക്, തുടങ്ങിയവർ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.