ഈരാറ്റുപേട്ട : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ചിങ്ങം 1 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും.നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകും . മറിയാമ്മ ഫെർണാണ്ടസ് , അഡ്വ ഷോൺ ജോർജ് , പി ആർ അനുപമ , എൻ റ്റി കുര്യൻ , കുഞ്ഞുമോൻ കെ കെ , ഓമന ഗോപാലൻ , ററി ഡി ജോർജ് , മാജി തോമസ് , ബിനോയ് ജോസഫ് , ജയറാണി തോമസ്കുട്ടി , മോഹനൻ കുട്ടപ്പൻ , സിറിൾ റോയ്, സിബി ററി ആർ , മാളു ബി മുരുകൻ ,
കവിതാ രാജു, രതീഷ് പി എസ് , ദീപ സജി ,അമ്മിണി തോമസ് , നജീമ പരികൊച്ച് , ഹരി മണ്ണൂമഠം, ഫ്രാൻസിസ് ജേക്കബ് , എം വി പോൾ , കെ എം പ്രശാന്ത് , ഇമ്മാനുവൽ മാത്യു വീഡൻ, എം ററി അജയകുമാർ, ഷേർളി ഡേവിഡ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പ്രസംഗിക്കും.മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട പി സി പൗലോസ് പെരിയപുറത്ത്, അമ്പിളി മോഹൻദാസ് പുള്ളോലിൽ ,
സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ , നോബി ഡോമിനിക് മണിമലകാടൻകാവിൽ , പ്രഭാകരൻ പി എൻ പുളിക്കത്തടത്തിൽ, നിബിൻ കെ മാത്യു കണ്ടത്തിൽ, വിജയൻ കെ കെ കുളത്തുങ്കൽ , ബാബു വയലിൽ, അമൽ മനോജ് പനച്ചിക്കൽ, മാത്യു ജെയിംസ് മിറ്റത്താനിക്കൽ , ദേവസ്യ വർക്കി അധികാരത്തിൽ എന്നിവരെ അവാർഡ് നൽകി ആദരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.