കൊടൈക്കനാലിൽ മലയാളി യുവാവിന്റെ പരാക്രമം..ജനൽ ചില്ല് പൊട്ടിച്ചു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ.. ലഹരി കൂൺ കഴിച്ചതായി സംശയം

പഴനി: കൊടൈക്കനാൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് ലഹരിയിൽ കഴുത്തറുത്ത് ആഹ്മഹത്യയ്ക്ക് ശ്രമിച്ചു.

മലപ്പുറംസ്വദേശി നജി (24) ആണ് ജനാലയിലെ ഗ്ലാസ് പൊട്ടിച്ചെടുത്ത് കഴുത്തറുത്തത്. ഗുരുതര പരിക്കേറ്റ ഇയാളെ മധുര മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നജിയും സുഹൃത്തുക്കളായ മലപ്പുറം സ്വദേശി മജി (19), കൊച്ചിയിലെ ക്രിസ്റ്റി (23) എന്നിവർ ചൊവ്വാഴ്ച രാവിലെയാണ് കൊടൈക്കനാലിലെത്തിയത്. പിന്നീട് കൂക്കലിൽ എത്തിയ ഇവർ ലഹരിയുപയോഗിച്ചതായാണ് സൂചന.

ഓടുന്ന വണ്ടിയിൽനിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ച നജിക്ക് താഴെവീണ് പരിക്കേറ്റു. തുടർന്ന്, സമീപവാസികൾ ചേർന്ന് ഇയാളെ ചികിത്സയ്ക്കായി കൊടൈക്കനാൽ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. 

ആശുപത്രിയിലെത്തിയ നജി ജനലിന്റെ ഗ്ലാസ് കൈകൊണ്ട് പൊട്ടിക്കുകയും അതെടുത്ത് കഴുത്തറുക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ നജിയെ സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരും ചേർന്ന് മധുര മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കൊടൈക്കനാൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഞ്ചാവ് അല്ലെങ്കിൽ ലഹരികൂൺ എന്നിവയായിരിക്കാം കഴിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊടൈക്കനാൽ മലനിരകളിൽ ലഹരികൂൺ വ്യാപകമായി ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !