ലണ്ടൻ: സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ പരമ്പരകൾക്കു ശമനമില്ല.
കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടൽ ആക്രമണവും ഉൾപ്പെടെ സംഭവങ്ങളിൽ നൂറോളം പേർ അറസ്റ്റിൽ. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പൊലീസിനു പൂർണപിന്തുണ പ്രഖ്യാപിച്ചു.കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ബ്രിട്ടനിലെ മുസ്‌ലിംകളുടെ സുരക്ഷാ ആശങ്ക വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. നിറത്തിന്റെ പേരിൽ ജനങ്ങൾ ഭീതിയനുഭവിക്കുന്നതു ശരിയല്ലെന്നും നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ ഭീതിയിലാണ് മലയാളികള്‍ ഉള്‍പ്പടെ ഉള്ള കുടിയേറ്റ ജനത.
ലിവർപൂൾ, ലീഡ്സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രക്ഷോഭക്കാർ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാർ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി.
എന്താണ് ഇപ്പോഴത്തെ പ്രശ്നം ?
അനധികൃത കുടിയേറ്റം വല്ലാതെ കൂടിയിരിക്കുന്നതിൽ അസ്വസ്ഥരായ ഒരു വിഭാഗം ഗ്രൂപ്പ് ഉണ്ട് ബ്രിട്ടണിൽ. അവർ നാളുകളായി ഗവൺമന്റ് നയങ്ങൾക്കെതിരാണ്. കഴിഞ്ഞ ഇലക്ഷനിൽ നാലു സീറ്റും കിട്ടി. സ്വദേശി പൗരനായ ഒരു 17 കാരൻ മൂന്ന് പെൺകുട്ട്കളെ കൊലപ്പെടുത്തി. 17 ആയതുകൊണ്ട് പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ അവസരം മുതലാക്കി ഈ വിഭാഗക്കാർ കൊല നടത്തിയത് കുടിയേറ്റക്കാരനായ മുസ്ലീം ആണെന്നും കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളിൽ സ്വദേശി ജനതയുടെ സേഫ്റ്റി നഷ്ടപ്പെട്ടെന്നും ആരോപിച്ച് ഗ്വ്ണ്മെന്റിനെ അസ്ഥിരപ്പെടുത്തുന്നതിനായി അഴിച്ച് വിട്ടിരിക്കുന്ന കലാപമാണ് യുകെയില്‍ നടക്കുന്നത്.
കറുത്തവർഗക്കാരൻ പൊലീസിന്റെ വെടിയേറ്റുമരിച്ചതിനെത്തുടർന്ന് 2011ൽ കത്തിപ്പടർന്നതായിരുന്നു ഇതിനുമുൻപ് ബ്രിട്ടനിലുണ്ടായ വലിയ പ്രക്ഷോഭം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.