ഇടുക്കി:പുതിയ തൊഴിലുകൾ ലഭ്യമാക്കുവാനും, വരുമാനം വർദ്ധിപ്പിക്കുവാനുമായി കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്ന.
"പ്രധാനമന്ത്രി മുദ്രയോജന" എന്ന വായ്പാ പദ്ധതി പുതിയ സംരംഭകർക്ക് ഏറെ ആശ്വാസമാകുന്നു. കൃഷി, വ്യവസായം, ചെറുകിട സംരംഭങ്ങൾ, ഫാമിങ്ങ്, ടാക്സി വാഹനങ്ങൾ അടക്കം വരുമാന ദായകമായ പദ്ധതികൾക്കാണ് ഈ പദ്ധതിയിലൂടെ ബാങ്കുകളിൽ നിന്ന് സഹായം ലഭിക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.ടാക്സി, കരിയർ വാഹനങ്ങൾ ഓടിച്ച് വരുമാനമുണ്ടാക്കുവാൻ തയ്യാറാകുന്ന സംരംഭകർക്ക് വലിയ സഹായമാണ് കേന്ദ്ര സർക്കാരിൻ്റെ ഈ പദ്ധതി. കോവിഡ് പ്രതിസന്ധി മാറിയതോടെടൂറിസം മേഘലയിലുണ്ടായ ഉണർവ്വ് മൂലം ടാക്സി വാഹനങ്ങളുടെ ആവിശ്യകത ഉയർന്നിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ ലീഡ് ബാങ്കായി തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂലമറ്റം ബ്രാഞ്ചിൽ നിന്നും മുദ്രാ ലോൺ വഴി അറക്കുളം ചേന്നാട്ട്തെക്കേൽ
ലാൽ മാത്യുവിന് ലഭിച്ച കാറിൻ്റെ താക്കോൽ ബാങ്കിൽ നിന്ന് കൈമാറി.ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ഏ വേലുക്കുട്ടൻ്റേയും, വിനീഷ് വിജയൻ്റെയും സാന്നിദ്ധ്യത്തിലാണ് ബാങ്ക് മാനേജർ വിമൽ തോമസ് കാറിൻ്റെ രേഖകളും, താക്കോലും കൈമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.