തലശേരി :കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയുടെ മുഖത്തടിച്ചു. ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു.
കണ്ണൂർ തലശ്ശേരിയിലെ ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബിഇഎംപി സ്കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് ക്ലാസ്സിലാണ് സംഭവം. സിനി ക്ലാസ് എടുക്കുന്നതിനിടയില്‍ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ഥികള്‍, ക്ലാസില്‍ കടന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലുകയായിരുന്നു.
ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് വിദ്യാര്‍ത്ഥി അടിച്ചത്. അടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.