പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസായി നിജപ്പെടുത്താനുള്ള ഉദ്ദേശവുമായി ഇറാഖ്

ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു ബില്‍ ലോകവ്യാപകമായ ജനരോഷത്തിനും വലിയ ആശങ്കയ്ക്കും വഴിവെയ്ക്കുകയാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസായി നിജപ്പെടുത്താനുള്ള ഉദ്ദേശവുമായി ഇറാഖ് ജസ്റ്റിസ് മന്ത്രാലയം അവതരിപ്പിച്ച ബില്ലാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18 വയസില്‍ നിന്നും വെറും 9 വയസ്സായി കുറയ്ക്കാനുള്ള ശ്രമമാണ് ഇറാഖ് പാര്‍ലമെന്റില്‍ നടക്കുന്നത്. ഇറാഖ് നീതിന്യായ മന്ത്രാലയം അവതരിപ്പിച്ച വിവാദ നിയമനിര്‍മ്മാണ ബില്ല നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആയി നിജപ്പെടുത്തുന്ന രാജ്യത്തിന്റെ വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.

മറ്റൊരു ഭീകരമായ മനുഷ്യാവകാശ- ലിംഗ നീതി പ്രശ്‌നവും ഇറാഖ് ജസ്റ്റിസ് മിനിസ്റ്ററി മുന്നോട്ട് വെയ്ക്കുന്ന നിയമത്തിലുണ്ട്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികള്‍ക്ക് അവസരം ഒരുക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി ബില്ല്.

മതാധികാരികള്‍ വിഷയത്തില്‍ തീരുമാനമെടുക്കണോ അതോ സിവില്‍ ജുഡീഷ്യറി തീരുമാനമെടുക്കണോയെന്ന കാര്യത്തില്‍ പൗരന് തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ ബില്ല്. അതായത് വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും അപ്പുറം മതാധികാരികള്‍ ന്യായം വിധിച്ചാല്‍ മതിയെന്ന് പ്രതിയ്‌ക്കോ വാദിയ്‌ക്കോ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

വിവാഹമോചനം, അനന്തരാവകാശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഈ നിയമം ഇടയാക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ല് ഇറാഖ് പാര്‍ലമെന്റ് പാസാക്കിയാല്‍ 9 വയസ് മുതല്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹം സാധ്യമാകും. ഒരാള്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ബാലവിവാഹം നിയമസാധുത നേടും. 

ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയും നിജപ്പെടുത്താനാണ് ഇറാഖ് ശ്രമിക്കുന്നത്.കസ്റ്റഡിയിലെടുത്തുബാലവിവാഹവും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവും നിയമസാധുത നേടുമെന്ന ഭീകരവശം കൂടിയാണ് ഇറാഖിലെ പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമത്തിലുള്ളത്. 

ഈ പിന്തിരിപ്പന്‍ നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും ഊട്ടിഉറപ്പിക്കുന്നതില്‍ ദശാബ്ദങ്ങളായി ഉണ്ടാക്കിയ പുരോഗതിയെ തുരങ്കം വയ്ക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്തു മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 

ശൈശവവിവാഹം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യത എന്നിവയിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല.നിലവില്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. 

ഇത്തരത്തില്‍ പിന്നോട്ട് നടക്കുന്ന ഒരു രാജ്യമാണ് വീണ്ടും കാടന്‍രീതി പിന്തുടരാന്‍ 9 വയസിലേക്ക് വിവാഹപ്രായം ചുരുക്കാനും നിയമപരമാക്കാനും ശ്രമിക്കുന്നത്. 

ഈ നിയമം പാസാക്കുന്നതിലൂടെ ഒരു രാജ്യം പിന്നോട്ടാണ് നീങ്ങുന്നതെന്ന് മാത്രമാണ് കാണിക്കുന്നതെന്നും പുരഗതിയിലേക്ക് നീങ്ങുന്നതിന്റെ ഒരു ലക്ഷണവുമല്ലെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ഗവേഷകര്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !