മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി : സംസ്ഥാന തല ക്വിസ് മൽസരം നടത്തുന്നു, ആഗസ്റ്റ് 18 വരെ രജിസ്റ്റർ ചെയ്യാം

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും . സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 18 വൈകിട്ട് 5 ന് മുമ്പായി 9447917547.

8310551382 എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണമെന്ന് ജൂബിലിയാഘോഷ കമ്മിറ്റി ഭാരവാഹികളായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പി ടി എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !