യുകെ: ഡാൻസ് ക്ലാസിൽ അതി ദാരുണമായി കുത്തേറ്റു മരിച്ച പെൺകുഞ്ഞുങ്ങളുടെ മരണത്തെ തുടർന്ന് യുകെയുടെ പല ഭാഗങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടതായി യുകെ റിപ്പോർട്ടുകൾ..
ചോരവീണ തെരുവുകളും പുകയുന്ന നഗരങ്ങളുമായി യുകെയിലെ വാരാന്ത്യം മിഴിതുറന്നപ്പോൾ ആശങ്കയിലാകുന്നത് പ്രവാസി ഇന്ത്യക്കാർ കൂടിയാണ്.കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് മുസ്ലിം വിരുദ്ധ പ്രക്ഷോഭകരും കുടിയേറ്റ വിരുദ്ധരും നടത്തിയ പ്രതിഷേധങ്ങളാണ് അക്രമ പരമ്പരയിൽ കലാശിച്ചത്.
സൗത്ത്പോർട്ടിൽ പെൺകുട്ടികളെ കൊലപ്പെടുത്തിയ കുടിയേറ്റക്കാരായ ആഫ്രിക്കൻ സ്വദേശികളുടെ 17 കാരനായ മകനെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു മൂന്നു കൊലപാതകങ്ങളും 10 വധ ശ്രമക്കേസുകളും ഇയാളുടെ പേരിൽ പോലീസ് എടുത്തതായാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ നൂറിൽ അധികം കലാപ കാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.. അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്.
നോർത്തേൺ അയർലണ്ടിലെ തെരുവുകളിലും അശാന്തി വിതകച്ച് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിലാണ്.
വീടുകൾ ആക്രമിക്കപ്പെടുമ്പോഴും തെരുവുകൾ കത്തുമ്പോഴും നാളെ കലാപ കാരികൾ തങ്ങളെയും ആക്രമിക്കും എന്ന ഭയത്തിലാണ് പ്രവാസി ഇന്ത്യക്കാർ. യുകെയിലേക്ക് കുടിയേറിയ നിരവധി പേരുടെ വീടുകൾക്ക് മുൻപിലായി കുടിയേറ്റ വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ച നിലയിലും ചുമരിൽ എഴുതിയ നിലയിലുമാണ്.."ഞങ്ങളുടെ രാജ്യം ഞങ്ങൾക്ക് വേണമെന്ന് മുദ്രാവാക്യം മുഴക്കി അക്രമകാരികൾ അഴിഞ്ഞാടുമ്പോൾ ക്രിസ്ത്യൻ പള്ളികളും ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് '
ഇത് കൂടുതൽ വംശീയ വിദ്വേഷങ്ങൾക്കും അക്രമ സംഭവങ്ങൾക്കും വഴിമരുന്ന് ഇടുന്നതാണ്..
യുകെയും നോർത്തേൺ അയർലണ്ടും കത്തുമ്പോൾ വംശവെറി അയർലണ്ടിലേക്കും ആളിപ്പടരുമൊ എന്ന ആശങ്ക പ്രവാസികൾക്കിടയിൽ കൂടിവരികയാണ്.
അയർലണ്ടിൽ അടുത്ത കാലത്തുണ്ടായ പല അക്രമ സംഭവങ്ങളും കുടിയേറ്റ വിരുദ്ധ ഗ്രുപ്പുകൾക്ക് ആയുധമെടുക്കാനുള്ള സാഹചര്യം ആയിരുന്നെങ്കിലും ഗവണ്മെന്റിന്റെ കൃത്യമായ ഇടപെടലിൽ പ്രശനങ്ങൾ ശാന്തമാകുകയായിരുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.