പാലാ:ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് കൃഷ്ണവേഷം കെട്ടിയ നിരവധി കുട്ടികൾ പ്രവിത്താനം അളനാട് തെരുവുകളെ കൃഷ്ണലോകമാക്കി.
അളനാട് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭയാത്രയിൽ പലതരം കൃഷ്ണവേഷങ്ങൾ നിറഞ്ഞാടിയത് വഴിയാത്രക്കാർക്കും കണ്ണിനും മനസിനും ഭക്തിയുടെ കുളിർമയേകി.പിച്ചവെച്ചുതുടങ്ങിയ ഒരു കുഞ്ഞു കൃഷ്ണൻ ഇറങ്ങിയത് കളിപ്പാട്ടക്കാറുമായാണ്. ഓടക്കുഴൽ സ്റ്റിയറിങ്ങിൽ വെച്ച് ഗമയിലായിരുന്നു കണ്ണന്റെ ഇരിപ്പ്.
ഗോപികാനൃത്തവും നിശ്ചലദൃശ്യവുമൊക്കെയായി വിഭവസമൃദ്ധമായിരുന്നു കണ്ണന്റെ പിറന്നാളാഘോഷം.
മാതാപിതാക്കളുടെ കൈകളിലായിരുന്നു പല കണ്ണന്മാരും. കൃഷ്ണവേഷങ്ങൾ കൂടാതെ രാധ, ഗോപിക വേഷങ്ങളും നിരവധിയുണ്ടായിരുന്നു. നടന്നുക്ഷീണിച്ചപ്പോൾ പാൽക്കുപ്പിയിൽ വെള്ളം നുകരുന്ന കണ്ണനുമുണ്ടായിരുന്നു കൂട്ടത്തിൽ.ചിലർ അമ്മയുടെ ചുമലിൽ ഉറക്കം പിടിച്ചിരുന്നു. കുഞ്ഞു കണ്ണന്മാർ റൗണ്ടിൽ ചുവടുവെച്ചപ്പോൾ ചിത്രങ്ങളെടുക്കാനും ആളുകൾ കൂടി. പുലികാട്ട് ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര അവസാനിച്ചത് അളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.