വേലത്ത്ശ്ശേരിയിൽ സ്വകാര്യ വെക്തിയുടെ പുരയിടത്തിൽ നിർമ്മിച്ചിരിക്കുന്ന ജലബോംബുകൾ നിർവീര്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കളക്ടർ മുമ്പാകെ പരാതി.

വേലത്തുശ്ശേരി: 10 ഏക്കറോളമുള്ള വസ്തു വിന്റെ മുക്കാൽ ഭാഗവും 20-25 ലക്ഷം വെള്ളം നിറച്ച പാടുതാ കുളങ്ങൾ നൂറു കണക്കിന് കുടുംബങ്ങൾക്കും വേലത്തുശേരി പള്ളിക്കും കൃഷിയിടങ്ങൾക്കും നാശം സംഭവിക്കുമെന്നും വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി.

തീക്കോയ്‌ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന പാടുതാ കുളത്തിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. 

തീക്കോയ്‌ പഞ്ചായത്തിലും പരാതി നൽകിയതിനെ തുടർന്ന് വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടുകയും വെള്ളം നിറയ്ക്കില്ലന്ന് സ്ഥലമുടമ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖല പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതിനെയൊക്കെ കാറ്റിൽ പറത്തിയാണ് ഇത്തരത്തിൽ അനധികൃത നിർമ്മാണം.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡിന്റെ വടക്കുവശം കുത്തനെ ചെരിവായി കിടക്കുന്നതാണ്. 

ഈ സ്ഥലത്തിന്റെ മുകൾ ഭാഗത്താണ് കുളത്തുങ്കൽ മാവടി റോഡിൽ നിന്നും പ്രവേശനകവാടമുള്ള ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ജേക്കബ് മത്തായി എന്ന വ്യക്തിയുടെ വസ്തുവിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാവുന്ന പടുതാകുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

മഴക്കാലത്ത് കുളങ്ങളിൽ വെള്ളം നിറയ്ക്കുകയും കൂടാതെ പുതിയതായി കുത്തനെ ചരിവുള്ള ഭാഗത്ത് 20 അടിക്ക് മുകളിൽ താഴ്‌ചയിൽ ഉദ്ദേശം 50 ടി നീളത്തിൽ കുളങ്ങൾ നിർമ്മിച്ച് വീണ്ടും വെള്ളം നിറയ്ക്കുകയും ചെയ്‌തു.
കാലാവർഷം കനത്ത സാഹചര്യത്തിൽ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയായ കുളങ്ങൾ വറ്റിക്കുകയും നടപടി എടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസ് മാത്യു തയ്യിലാണ് കട്ടയം കളക്ടർക്ക് പരാതി നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !