നിരവധി കാമുകൻ മാരുള്ള സാധു യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യൂത്ത് കോൺഗ്രസ്സ് നേതാവായ മറ്റൊരു കാമുകൻ അറസ്റ്റിൽ

മധ്യപ്രദേശ്: തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി.

മധ്യപ്രദേശിലെ നീമച്ചയിലാണ് സംഭവം. ഏഴു തവണയാണ് യുവതിയ്ക്ക് കുത്തേറ്റത്. പ്രതിയായ കുല്‍ദീപ് വർമ(23) യെ പൊലീസ് പിടികൂടി. ബൊഹ്റ ബസാർ സ്വദേശിയായ 20-കാരിയാണ് ആക്രമിക്കപ്പെട്ടത്. 

യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി കേസർപുര സ്വദേശിയാണ്. എന്നാൽ നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍ എന്നും ആരോപണമുണ്ട്.യുവതി ചോരവാർന്ന് റോഡില്‍ കിടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. 

പ്രതി സ്ഥലത്ത് നിന്ന് ആക്രോശിക്കുന്നതും കാണാം. ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാൻ,റയാൻ, അസാദ്, ഹർഷീദ്.”– അവൻ ആക്രോശിച്ചു. 

പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാല കൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !