കേരളം ഒറ്റക്കെട്ടാണ്..വയനാട് ദുരന്ത മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിർദേശങ്ങൾ നൽകി മുഖ്യ മന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. 

തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓൺലൈനായാണ് യോ​ഗത്തിൽ പങ്കെടുത്തത്.വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയിൽ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രിസഭ ഉപസമിതിക്ക് നിർദേശം നൽകി.

സർക്കാരിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ടൗൺഷിപ്പിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി വേ​ഗത്തിലാക്കാൻ ജില്ലാഭരണകൂടത്തോടും നിർദേശിച്ചു.

മന്ത്രിസഭാ ഉപസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് സൈന്യത്തിന്റെ അഭിപ്രായവും തേടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !