മദ്യ ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം.. കോഴിക്കോട്ടേക്കുള്ള യാത്ര അവസാനിച്ചത് കൊച്ചി പോലിസ് സ്റ്റേഷനിൽ.

കൊച്ചി :മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊച്ചി നഗരത്തിലെ എംജി റോഡിൽ ഇന്നലെ രാത്രി 2 മണിക്കായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. 

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരാൾ കാറോടിക്കുകയും രണ്ടു പേർ കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നതും വിഡിയോയിൽ കാണാം.

പുറകെ വന്ന വാഹനത്തിൽ സഞ്ചരിച്ചവർ റെക്കോർഡ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കൊച്ചി സെൻട്രൽ പൊലീസ് എത്തി 3 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായവർ കൊല്ലം ശാസ്താംകോട്ട സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ എംജി റോഡിലെത്തിയപ്പോഴായിരുന്നു അഭ്യാസപ്രകടനം. 

ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. മോട്ടർ വാഹന വകുപ്പ് നിയമങ്ങൾ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !