സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയായ തൃശിവപേരൂരിൽ "സമർപ്പണ രാമായണ ഫെസ്റ്റ് 2024" ആഗസ്റ്റ് 12 ന് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ..

തൃശൂർ:സമർപ്പണ രാമായണ ഫെസ്റ്റ് 2024 ആഗസ്റ്റ് 12 തിങ്കളാഴ്ച (നാളെ) രാവിലെ 9 am മുതൽ വൈകുന്നേരം 9 pm വരെ തൃശൂർ റീജണൽ തീയറ്ററിൽ സംഘടിപ്പിക്കുമെന്ന് സമർപ്പണ ചെയർമാൻ അഡ്വ.ബി ഗോപാലകൃഷ്ണൻ അറിയിച്ചു.

കഴിഞ്ഞ എട്ടുവർഷമായി രാമായണത്തെ അധീകരിച്ചുകൊണ്ട്, സാമൂഹ്യ സമരസതയെ ഊന്നികൊണ്ടു നടത്തപ്പെടുന്ന സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇത്തവണത്തെ പ്രോഗ്രാം ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

മാനവീകതയുടെ പ്രതീകമായ ശ്രീരാമദേവന്റെ മുൻപിൽ അസ്പർഷതയും അയിത്തവുമെല്ലാം എരിഞ്ഞടങ്ങി ഇരുൾ മാഞ്ഞു മനസ്സിൽ നന്മ നിറയുന്ന ശബരീ സൽക്കാരവും, കൂടാതെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി രാമായണ ക്വിസ്, രാമായണ പാരായണം, രാമായണ ഫാഷൻ ഷോ, രാമായണ ഗ്രുപ്പ് ഡാൻസ് തുടങ്ങിയ മത്സരങ്ങളും, കൂടാതെ രാമ ശരം സംവാദവും..

ഇതിനോടകം നടനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പിയും,പ്രശസ്ത കവി കെ വി മധുസൂദനൻ നായരും, സംഗീത സംവിധായകൻ കൈതപ്രം, എഴുത്തുകാരൻ എസ് രമേശൻ നായർ, എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരെയൊക്കെ തേടിയെത്തിയ വാല്മീകി അവാർഡ് കേരളത്തിന്റെ വാനംമ്പാടി കെ എസ് ചിത്രയ്ക്ക് സമർപ്പിക്കും..

തുടർന്ന് ലവകുശ അവാർഡ്, രാമായണ അവാർഡ്, രാമശ്രീ അവാർഡ്, രാമ സംഗീത ശ്രീ അവാർഡ്, തുടങ്ങിയ പുരസ്കാരങ്ങളും പൂജനീയ വ്യക്തിത്വങ്ങൾക്ക് സമർപ്പിക്കും,

വനവാസി അമ്മയുടെ പദങ്ങൾ കഴുകി ചീഫ് ഗസ്റ്റ് തുടക്കമിടുന്ന സമർപ്പണാ രാമകഥാ മാധുരി പരിപാടി സാമൂഹ്യ സമരസതയുടെ ഏറെ സങ്കല്പങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും അഡ്വ. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു..

ചടങ്ങിൽ പൂജനീയ വ്യക്തിത്വങ്ങളായ ശ്രീ അഡ്വ. പി എസ് ശ്രീധരൻ പിള്ള (ഗോവ ഗവർണ്ണർ), ശ്രീ എൻ നഗരേഷ് (ഹൈക്കോടതി ജഡ്ജി),ശ്രീ പി. സി ജോർജ് (എക്സ് എംഎൽഎ), ശ്രീ കെ.പി രാധാകൃഷ്ണൻ (ആർഎസ്എസ് ബൗദ്ധിക് പ്രമുഖ്) ഡോ. എൻ.ജെ നന്ദിനി (കർണാട്ടിക് സംഗീതജ്ഞ),ശ്രീ ആക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്,-

ശ്രീ ഡോ. ഫക്രുദീൻ,ശ്രീ വി.കെ വിശ്വനാഥൻ, ശ്രീ വിദ്യാധരൻ മാസ്റ്റർ, ശ്രീ പാശുപുലതി പവൻ കുമാർ, ശ്രീ ടി ജി മോഹൻദാസ്, ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ മേജർ രവി, ശ്രീ ലിയോ അനന്ത രാമൻ, ശ്രീ കെ കിട്ടു നായർ, റവ. ഡോ. ഫാ.ഹർഷജൻ, പ്രൊഫ. പി സി തോമസ്, അഡ്വ. ബി രാധാകൃഷ്ണ മേനോൻ, അഡ്വ. എ. വൈ. ഖാലിദ്, ഡോ സ്വപന സി. കോമ്പാത്ത്, ശ്രീ കെ. വി സദാനന്ദൻ. തുടങ്ങിയവർ സംബന്ധിക്കും

ആർഷഭാരത സാംസ്കാരിക മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ കനകശ്രീ കോവിലായ തൃശിവപേരൂരിൽ വെച്ച് നടത്തപ്പെടുന്ന സമർപ്പണ രാമായണ ഫെസ്റ്റ് 2024 ' എന്ന പരിപാടിയിലേക്ക് ഏവരെയും രാമ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി.. 

ടി എസ് പട്ടാഭിരാമൻ(കല്യാൺ സിൽക്ക്സ്) സ്വാഗത സംഘം ചെയർമാൻ, ടി. സി. സേതുമാധവൻ (ജനറൽ കൺവീനർ) അഡ്വ. ബി ഗോപാലകൃഷ്ണൻ (സമർപ്പണ ചീഫ് കോർഡിനേറ്റർ) ശ്രീ കുമാർ ആമ്പല്ലൂർ (കൺവീനർ) എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !