തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ള വെളിപ്പെടുത്തലുകൾ അത്യധികം ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും അന്വേഷണം നടത്തുകയും കുറ്റക്കാരെന്നു തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കുകയും വേണം.
അനുഭവിച്ച ചൂഷണം തുറന്നു പറഞ്ഞു സധൈര്യം മുന്നോട്ടുവന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു. പരാതിക്കാരെ സ്വഭാവഹത്യ നടത്തുന്നതു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും ആരോപണമുന്നയിച്ച വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നുമുള്ള സിപിഎം എംഎൽഎ എം.മുകേഷിന്റെ വാദത്തെ പരോക്ഷമായി തള്ളുന്നതാണു ഡിവൈഎഫ്ഐയുടെ നിലപാട്.
കമ്മിറ്റി റിപ്പോർട്ടും ആരോപണങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും നടൻ ധർമജൻ ബോൾഗാട്ടിയുടെയും അപമര്യാദയായ പെരുമാറ്റം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.