കൊല്ലം: പായസം പപ്പടം കുഴച്ച് അകത്താക്കും മുൻപ് ഒന്ന് ശ്രദ്ധിക്കുക! ഇലയിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന ‘പാവം പപ്പടം’ ആവണമെന്നില്ല.
പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്ര വ്യാപകമായിക്കഴിഞ്ഞു. ഉഴുന്നിന്റെ വില കിലോയ്ക്ക് 140 ആയതോടെ പലരും പപ്പടമാവിൽ 40 രൂപ വിലയുള്ള മൈദ ചേർക്കുന്നു.കാഴ്ചയിൽ വ്യത്യാസമില്ല, രുചിയിൽ ചെറുവ്യത്യാസം മാത്രം. മൈദ പപ്പടം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നു തീർച്ച. 100 ഗ്രാം ഉഴുന്നിൽ ഏകദേശം 18–25 ശതമാനം പ്രോട്ടീനുണ്ട്. ഇത് 100 ഗ്രാം മുട്ടയെക്കാളും പാലിനെക്കാളും ഇരട്ടിയാണ്.
ഒരു കിലോ ഉഴുന്നുകൊണ്ട് ഏകദേശം 250, 300 പപ്പടമുണ്ടാക്കാം. പപ്പടക്കാരത്തിനുമുണ്ട് വ്യാജൻ. പപ്പടക്കാരത്തിന്റെ പകരക്കാരൻ അലക്കുകാരമാണ്.
ഇതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ഈ ഓണത്തോടെ പപ്പടവിപണിയിൽ വ്യാജന്മാർക്കു പൂട്ടുവീഴും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.