" റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ."

പത്തനംതിട്ട: പെരുനാട്ടിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കൂനങ്കരയിലാണ് ഇത് കാണപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷമായി ടാപ്പിങ് ഇല്ലാതെ കിടന്ന റബർ തോട്ടത്തിലാണ് ഇത് കാണപ്പെട്ടത്.

ഇന്ന് രാവിലെ  മരം മുറിക്കാൻ എത്തിയവരാണ് തലയോട്ടിയും മറ്റു ഭാഗങ്ങളും കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പെരുനാട് പൊലീസ് പരിശോധന നടത്തിയതിന് ശേഷം അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും ശേഖരിച്ച് ഡി എൻ എ പരിശോധനയ്ക്ക് അയക്കും ഇതിന് ശേഷമേ ഇത് സ്ത്രീയുടേതാണോ പുരുഷൻ്റേതാണോ എന്ന് തിരിച്ചറിയാനാകു.

ജനവാസമേഖലയല്ലാത്ത ഇവിടെ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും എങ്ങനെ എത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പെരുനാട് പൊലീസ് അറിയിച്ചു.

സമീപത്തെ പഞ്ചായത്ത് അംഗത്തിൽ നിന്നും പ്രദേശവാസികളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോറൻസിക്ക് സംഘവും പരിശോധന നടത്തി. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !