പാലാ :വയനാട് ദുരിതഭൂമിയിൽ ആശ്വാസമാവുകയാണ് പാലായിലെ ആംബുലൻസ് ഡ്രൈവർമാർ.
പാലാ സേവാഭാരതി എയ്ഞ്ചൽ വിങ്ങ്സ് പാലാ. ആംബുലൻസ് സർവ്വീസ്; സേവാഭാരതി അജിത്ത്; എയ്ഞ്ചൽ വിങ്ങ്സ് ആൽബിൻ, അനൂപ് പാലാ ,ബിബിൻ , അനൂപ് എന്നിവരാണ് മുന്നിട്ടിറങ്ങി അവശ്യ സാധനങ്ങൾ ശേഖരിച്ചത്.മാർ സ്ലീവാ മെഡിസിറ്റി അധികൃതരും മരുന്നും;ജീവൻ രക്ഷ ഉപകരണങ്ങളും നൽകി സഹകരിച്ചു.എല്ലാവർക്കുംജ് വയനാട്ടിൽ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നുണ്ടെങ്കിലും പോലീസ് മേധാവികളുടെ നിർദ്ദേശാനുസരണം അവർ നിർദ്ദേശിച്ച സ്ഥലത്ത് കൈമാറുകയായിരുന്നു.
ദുരിത ബാധിതരെ സഹായിക്കുന്നതിൽ ഇതിനു മുൻപും പാലായിലെ ആംബുലൻസ് ഡ്രൈവേഴ്സ് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു .അപകടങ്ങളിൽ കുതിച്ചെത്തി പ്രതിഫലേച്ഛ കൂടാതെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ചരിത്രവും പാലായിലെ ആംബുലൻസ് ഡ്രൈവർമാർക്ക് ഉണ്ട്.
പൊതു താൽപ്പര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുവാനും പാലായിലെ ആംബുലൻസ് ഡ്രൈവർമാർ പാടി കാണിച്ചിട്ടില്ല .പാലായുടെ നന്മ പാലായിലെ ആംബുലൻസ് ഡ്രൈവർമാരിലൂടെ പൊതു സമൂഹത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.