മഹാരാഷ്ട:നാഗ്പൂരിൽ നടന്ന മിസ് നേഷൻ 2024ൽ മലയാളിത്തിളക്കം. മൽസരത്തിൽ കൊല്ലം അഞ്ചൽ സ്വദേശിനി അഭിരാമി കൃഷ്ണൻ സെക്കൻഡ് റണ്ണറപ്പായി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർഥികളിൽ നിന്നാണ് ഈ ഇരുപത്തിനാലുകാരി നേട്ടം സ്വന്തമാക്കിയത്. എഎഎ ഗ്രൂപ്പ് നാല് ദിവസങ്ങളിലായി നടത്തിയ സൗന്ദര്യ മത്സരത്തിൽ അവസാന റൗണ്ടിൽ വന്ന അഞ്ചു പേരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.ആർക്കിടെക്റ്റായ അഭിരാമി മിസ് മില്ലേനിയൽ കേരള 2021, മിസ് ടോപ് ഫാഷൻ മോഡൽ 2021 എന്നീ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. മോഡലിംഗിനു പുറമെ അഭിനയത്തിലും താൽപര്യമുള്ള അഭിരാമി ആ മേഖലയിൽ കൂടി ചുവട് വെക്കാനൊരുങ്ങുകയാണ്.
മഹാരാഷ്ട്ര സ്വദേശിയായ സുചിത ശിവങ്കർ ആണ് മിസ് നേഷൻ 2024 ടൈറ്റിൽ വിന്നർ. മധ്യപ്രദേശ് സ്വദേശിനി ധനുശ്രീ ചൗഹാൻ ഫസ്റ്റ് റണ്ണറപ്പായി. മൂന്നാം ദിനം നടന്ന ഫോട്ടോഷൂട്ട്, സബ് കോണ്ടെസ്റ്റ്, ടാലന്റ് റൗണ്ട് എന്നീ വിഭാഗങ്ങളിൽ വിജയിച്ചത് അഭിരാമി കൃഷ്‌ണൻ ആയിരുന്നു. കഴിവും ബുദ്ധിയും സൗന്ദര്യവും അളക്കുന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് മൂവരും നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.