താന്യയുടെ വേർപാടിൽ ഞെട്ടൽ മാറാതെ കുടുംബവും പ്രവാസി മലയാളി സമൂഹവും സഹപാഠികളും..

ന്യൂജഴ്‌സി: അടിമാലി സ്വദേശികളും ന്യൂജഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു - ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെൻസിൽവേനിയയില്‍ അന്തരിച്ചു.

ഡെലവെയർ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എൻജിനീയറിങ് ബിരുദ വിദ്യാർഥിനിയായിരുന്നു താന്യ. 

പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്. 

കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ.

ഇന്നലെ (ഓഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്​ലാമിക് സൊസൈറ്റി ഓഫ് സെന്‍‌ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍‌വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടന്നു.

താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്:  thanya.shemi.condolences@gmail.com

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !