വസായ്: വസായിൽ ആഗസ്റ്റ് 31 ന് ശ്രീമുത്തപ്പൻ പുത്തരി വെള്ളാട്ടം നടക്കും .വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന പുത്തരി വെള്ളാട്ടം വസായ് റോഡ് വെസ്റ്റിലെ ആനന്ദ് നഗറിലുള്ള വിശ്വകർമ്മ ഹാളിലാണ് നടക്കുന്നത്.
രാവിലെ ആറിന് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം .10 30 ന് ശ്രീ മുത്തപ്പൻ മലയിറക്കൽ കർമ്മം . ഉച്ചയ്ക്ക് ഒന്നിന് തായമ്പക തുടർന്ന് അന്നദാനം .രണ്ടിന് ശ്രീ മുത്തപ്പൻ പുറപ്പാട് തുറന്നു ദർശനം.കോലധാരി സജേഷ് പെരുവണ്ണാൻ്റെയും സന്തോഷ് മടയൻ്റെയും കാർമ്മികത്വത്തിലാണ് പുത്തരിവെള്ളാട്ടം നടക്കുന്നത്.
പുത്തരി വെള്ളാട്ട ദിനത്തിൽ ഭക്തർക്ക് വിവിധ വഴിപാടുകൾ നടത്തുവാനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സനാതന ധർമ്മസഭ അധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.