ബെഡ്‌ഫോര്‍ഡിൽ വീടിന് തീ പിടിച്ച് യുവതിയും മൂന്നു കുഞ്ഞുങ്ങളും പൊള്ളലേറ്റ് മരണപ്പെട്ടതായി റിപ്പോർട്ട്

യുകെ :ബെഡ്‌ഫോര്‍ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അമ്മയുടെയും കുട്ടികളുടെയും പേരുവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടു.

ബ്രേ്യാണീ ഗവിത്ത് എന്ന 29 കാരിയും അവരുടെ മക്കളായ ഡെനിസ്റ്റി ബിര്‍ട്ടില്‍ (9), ഓസ്ചര്‍ ബിര്‍ട്ടില്‍ (5), ഓബ്രീ ബ്രിട്ടില്‍ (2) എന്നിവരാണ് മരണമടഞ്ഞത്. വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു സംഭവം നടന്നത്. 

സംഭവസ്ഥലത്തു നിന്നും 29 കാരനായ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ഇയാള്‍ അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ ഉച്ച കഴിഞ്ഞ് സംഭവസ്ഥലത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് മരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 

ഒരു സ്ത്രീയും അവരുടെ മൂന്ന് മക്കളും മരണമടഞ്ഞ സംഭവത്തില്‍ മനപൂര്‍വ്വംതീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഗാര്‍ഹിക പ്രശ്നങ്ങളാണ് കാരണമെന്ന് വിശ്വസിക്കുന്നതായും പോലീസ് പറഞ്ഞു.

മരണമടഞ്ഞവരുടെ ഉറ ബന്ധുക്കള്‍ക്ക് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും, പ്രദേശവാസികളില്‍ കൂടുതല്‍ ആത്മവിശ്വാസമുണര്‍ത്താന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടേന്നും അധികൃതര്‍ അറിയിച്ചു. 

സംഭവം നടക്കുന്ന സമയത്ത് വെസ്റ്റ്ബറി റോഡില്‍ ഉണ്ടായിരുന്നവരോ, സി സി ടി വി , ഡോര്‍ബെല്‍ ക്യാം ഫൂട്ടേജുകള്‍ കൈവശം ഉള്ളവരോ പോലീസുമായി ബന്ധപ്പെടണം എന്നും അറിയിച്ചിട്ടുണ്ട്.

ഈ ദാരുണ സംഭവത്തെ തുടര്‍ന്ന് പരിസരവാസികള്‍ ആകെ ആശങ്കയിലാണെന്ന് സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ലിന്‍ഡ്‌സീ പിയേഴ്സണ്‍ പറഞ്ഞു. 

അതിരാവിലെ നീല ഫ്‌ലാഷിംഗ് ലൈറ്റ് കണ്ടാണ് അഗ്‌നിബാധയെ കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞ അവര്‍ പുകയും വന്നിരുന്നെന്നു പറഞ്ഞു. ആദ്യം വിചാരിച്ചത് ഏതെങ്കിലും കാറിന് തീ പിടിച്ചതായിരിക്കും എന്നായിരുന്നു എന്നും അവര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !