ഡബ്ലിൻ:അയര്‍ലണ്ടില്‍ വരും വര്‍ഷങ്ങളില്‍ ജനറല്‍ പ്രാക്ടീഷണര്‍മാരായ (ജിപി) ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി Irish College of General Practitioners വക്താവ് Professor Liam Glynn.
രാജ്യത്ത് വരും വര്‍ഷങ്ങളില്‍ ഏറെ ജിപിമാര്‍ വിരമിക്കാനിരിക്കുകയാണെന്നും, ഇത് സമൂഹത്തില്‍ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ കാരണമാകുമെന്നും കൗണ്ടി ഡോണഗലിലെ Ardara-യില്‍ 29 വര്‍ഷത്തെ സേവനത്തിന് ശേഷം ജിപിയായ Dr Mireille Sweeney വിരമിക്കുന്ന പശ്ചാത്തലത്തില്‍ Glynn മുന്നറിയിപ്പ് നല്കി.രാജ്യത്തെ ജിപിമാരില്‍ 25% പേരും 60 വയസിന് മേല്‍ പ്രായമുള്ളവരാണ്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രശ്നം രൂക്ഷമാകും. റൂറല്‍ ഏരിയകളിലെ സമൂഹങ്ങളെയാകും അത് പ്രധാനമായും ബാധിക്കുകയെന്നും RTE Radio പരിപാടിയില്‍ സംസാരിക്കവെ Glynn അഭിപ്രായപ്പെട്ടു.
ഈ പ്രശ്നം പരിഹരിക്കാനായി ബന്ധപ്പെട്ടവര്‍ പലതും ചെയ്തിട്ടുണ്ടെങ്കിലും, പ്രതിസന്ധി രൂപപ്പെട്ടാതിരിക്കാന് ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൂറല്‍ പ്രദേശങ്ങളില്‍ ജിപിമാരായി ജോലി ചെയ്യാന്‍ പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ തയ്യാറാകാത്തത് ഒരു വലിയ പ്രശ്നമാണെന്ന് Glynn പറഞ്ഞു. ആവശ്യത്തിന് ലീവ് ലഭിക്കില്ല എന്ന ആശങ്കയടക്കം അവര്‍ക്കുണ്ട്.
അതിനാല്‍ ഇത്തരം പ്രദേശങ്ങളിലെ ജോലി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ടതെല്ലാം ചെയ്യേണ്ടതുണ്ട്. എല്ലാവര്ക്കും ഒരുപോലെ ആരോഗ്യസേവനം ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്നും Glynn വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.