ന്യൂഡൽഹി: ഭീകരരെ തുരത്താനുള്ള ഓപ്പറേഷനിൽ ജീവൻ നഷ്ടപ്പെട്ട കരസേനയുടെ ഡോഗ് സ്ക്വാഡിലെ കെൻ്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം.
ഗോള്‍ഡൻ ലാബ്രഡോർ ഇനത്തില്‍പ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.കഴിഞ്ഞ സെപ്തംബറിൽ ജമ്മുവിൽ ഭീകരരെ തുരത്താൻ സൈന്യവുമായി നടത്തിയ ഓപ്പറേഷനിലാണ് കെൻ്റിന് ജീവൻ നഷ്ടപ്പെട്ടത്. രജൗരിയിലെ ഭീകരരുടെ ക്യാമ്പിലേക്ക് സൈന്യത്തെ നയിച്ചത് കെൻ്റ് ആയിരുന്നു. ഭീകരർ വെടിയുതിർത്തപ്പോഴും തളരാതെ കെൻ്റ് മുന്നോട്ട് നീങ്ങി.
തന്റെ ഹാൻഡ്ലറായ സൈനികനെ ഭീകരരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കവെ വെടിയേറ്റു. പോരാട്ടഭൂമിയില്‍ കെന്റിന് വീരമൃത്യു. ത്രിവർണ പതാക പുതപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചാണ് കെന്റിന് സൈന്യം അന്ന് യാത്രാമൊഴി നല്‍കിയത്.
08B8 ആർമി നമ്ബറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്. 2022 നവംബർ 14-ന് പൂഞ്ചില്‍ നടന്ന ഓപ്പറേഷനിലാണ് കെന്റ് ആദ്യമായി പങ്കെടുത്തത്. ഒൻപത് ഭീകരവിരുദ്ധ ദൗത്യങ്ങളില്‍ സൈന്യത്തോടൊപ്പം കെന്റ് പങ്കാളിയായി.
ഓപ്പറേഷനില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും പോലീസുകാരനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.