കോഴിക്കോട്: തൂത്തു കുടിയിൽ നിന്ന് കൂരാച്ചുണ്ടിലെത്തിയ ഒൻപതംഗ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലെ കോട്ടയം പാലാ സ്വദേശിയായ യുവാവ് കരിയാത്തൻ പാറ പുഴയിൽ മുങ്ങിമരിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ്നാടിനെ നടുക്കിയ ദുരന്തം. കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികൾ അടങ്ങിയ സംഘം വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തൻപാറ സന്ദർശിക്കുന്നതിനിടെയാണ് കുളിക്കുന്നതിനിടെ അപകടമുണ്ടായത്.സ്ഥിരം അപകട മേഖലയായ ഒറ്റപ്പെട്ട മേഖലയിലെ കയത്തിൽ യുവാവ് അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി കരയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കടനാട് സ്കൂളിലെ മുൻ അധ്യാപകൻ (ഇപ്പോൾ വിളക്കുമാടം സ്കൂൾ) കൊല്ലപ്പള്ളി, ഐക്കൊമ്പ് (Kollappally, Aimcompu) പാലത്തും ചാലിൽ ജേക്കബ് സാറിൻ്റെ മകനാണ് അപകടത്തിൽ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.