വൈദ്യുതി നിരക്ക് കൂട്ടാൻ തയ്യാറെടുത്ത് സർക്കാർ..ഫിക്സഡ് ചാർജിൽ പ്രതിമാസം 10 രൂപയും വർധിക്കുമെന്ന് വിവരം

തിരുവനന്തപുരം :വൈദ്യുതി നിരക്കു പരിഷ്കരണം സംബന്ധിച്ച കെഎസ്ഇബിയുടെ ശുപാർശകൾ പൊതുജനങ്ങളുടെ അറിവിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇതിൽ ജനങ്ങളുടെ വാദം കേട്ട ശേഷമായിരിക്കും നിരക്കു പരിഷ്കരണം സംബന്ധിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ച് വിജ്ഞാപനം ചെയ്യുക.

പ്രധാന ശുപാർശകൾ: പ്രതിമാസ ഉപയോഗം 40 യൂണിറ്റ് വരെയും കണക്ടഡ് ലോഡ് 1000 വാട്സ് വരെയുമുള്ള ബിപിഎൽ വിഭാഗത്തിലെ ഉപയോക്താക്കൾക്ക് നിരക്കു വർധനയില്ല. 0–50 യൂണിറ്റ് പ്രതിമാസ ഉപയോഗമുള്ള ഉപയോക്താക്കൾക്ക് യൂണിറ്റിന് 10 പൈസയും ഫിക്സഡ് ചാർജിൽ പ്രതിമാസം 10 രൂപയും വർധിക്കും. 

50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 12.50 രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുക. കാൻസർ രോഗികളോ, അപകടം കാരണമോ പോളിയോ കാരണമോ സ്ഥിരമായ അംഗവൈകല്യം സംഭവിച്ച വ്യക്തികളോ ഉള്ള ബിപിഎൽ കുടുംബങ്ങൾ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുകയും 1000 വാട്സിനു താഴെ കണക്ടഡ് ലോഡ് ഉണ്ടായിരിക്കുകയും ചെയ്താൽ യൂണിറ്റിന് 1.50 രൂപ നിരക്കിലായിരിക്കും ഈടാക്കുക. 

ഏതു തരത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ച വ്യക്തികളുള്ള കുടുംബങ്ങൾക്കും ഈ നിരക്ക് ഈടാക്കാൻ അനുവദിക്കണമെന്ന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുന്നുണ്ട്. ∙ ഗാർഹിക ഉപയോക്താക്കൾക്ക്   കണക്ടഡ് ലോഡിന്റെ 20% (പരമാവധി 1000 വാട്സ് വരെ) വൈദ്യുതി സ്വന്തം ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. 

കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് , കാസർകോട് താലൂക്കുകളിലെ എൻഡോസൾഫാൻ ദുരിത ബാധിതരുള്ള കുടുംബങ്ങളിൽ 150 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് 1.50 രൂപ നിരക്കിൽ ബിൽ.

ലോ ടെൻഷൻ (എൽടി) 2, എൽടി 3 താൽക്കാലിക കണക്‌ഷനുകൾക്ക് നിരക്കു വർധനയില്ല. വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന എൽടി 4 (ഡി) ജനറൽ വിഭാഗങ്ങൾക്ക് താരിഫ് വർധനയില്ല.

കണക്ടഡ് ലോഡ് 20 കിലോവാട്ടിനു മുകളിലുള്ള ജനറൽ മാനുഫാക്ചറിങ് വ്യവസായങ്ങൾക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് 10% നിരക്ക് കുറയ്ക്കണം. എൽടി 4 (ബി) കണക്‌ഷനുള്ള ഐടി, ഐടി അനുബന്ധ സേവന വ്യവസായങ്ങൾക്കും പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് 10% നിരക്ക് കുറയ്ക്കണം.ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് യൂണിറ്റിന് 20 പൈസയും പ്രതിമാസ ഫിക്സഡ് ചാർജ് ആയി കിലോവാട്ടിന് 20 രൂപയും വർധിക്കും. വർധന ഇങ്ങനെ

 2024–25 വർഷം മുഴുവൻ യൂണിറ്റിന് 30 പൈസയും ഉപയോഗം ഉയർന്ന 2025 ജനുവരി മുതൽ മേയ് വരെ കാലയളവിൽ സമ്മർ താരിഫ് യൂണിറ്റിന് 10 പൈസ അധികമായും ഈടാക്കണം. വാർഷിക കണക്കിൽ ഇത് യൂണിറ്റിന് 34 പൈസ നിരക്കിലായിരിക്കും ബാധിക്കുക. 

യഥാർഥത്തിൽ 51 പൈസയാണ് ഈടാക്കേണ്ടതെങ്കിലും ഉപയോക്താക്കൾക്ക് ഭാരമാകാതിരിക്കാനാണു 17 പൈസ കുറയ്ക്കുന്നതെന്നും കെഎസ്ഇബി അവകാശപ്പെടുന്നു.    2025–26 വർഷം മുഴുവൻ 20 പൈസയും ജനുവരി– മേയ് കാലയളവിൽ മാസം യൂണിറ്റിന് 10 പൈസ അധികവും നിരക്കു വർധിപ്പിക്കണം. വാർഷിക ശരാശരി 24 പൈസയായിരിക്കും. 

2026–27 വർഷം മുഴുവൻ യൂണിറ്റിന് 2 പൈസയും സമ്മർ താരിഫ് ആയി 10 പൈസയും യൂണിറ്റ് അടിസ്ഥാനത്തിൽ ഈടാക്കണം. വാർഷിക കണക്കിൽ വർധന യൂണിറ്റിന് 5.90 പൈസയായിരിക്കും. ആകെ 53.82 കോടി രൂപയാണ് അധിക വരുമാനം ലഭിക്കുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !