തൃശൂർ:ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ അസഹിഷ്ണുത കാണിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി ബലം പ്രയോഗിച്ച് തള്ളിമാറ്റി.
ചൊവ്വാഴ്ച ഉച്ചയോടെ തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം. മുകേഷ് രാജിവയ്‌ക്കണമോയെന്ന ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും, സുരേഷ് ഗോപി ക്ഷുഭിതനാകുകയും ചോദ്യം ചോദിച്ചവരെ തള്ളുകയുമായിരുന്നു.എന്റെ വഴി എന്റെ അവകാശമാണ്’ എന്നും ബലപ്രയോഗത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.തുടർന്ന് ഔദ്യോഗിക വാഹനത്തിൽ കയറിയ സുരേഷ് ഗോപി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ തിരികെ പോയി.
മുകേഷിന്റെ രാജി വിഷയത്തിൽ പാർട്ടി നിലപാട് പറയേണ്ടത് താനാണെന്നും സുരേഷ് ഗോപിയല്ലെന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് സുരേഷ് ഗോപിയുടെ രോഷപ്രകടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.