വയനാട് : ദുരന്തബാധിത സ്ഥലത്തെ റിലീഫ് ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനും ദുരന്തമേഖലയില്‍ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
ചൂരല്‍മലയും ദുരിതബാധിതരെ താമസിപ്പിച്ച ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തസാഹചര്യത്തെ നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ ജയദേവ് ടി ജെ യെ ഭക്ഷ്യവകുപ്പിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചു. ദുരന്തബാധിത മേഖലയില്‍ പ്രവര്‍ത്തന യോഗ്യമല്ലാതായ എആര്‍ഡി 44, 46 റേഷന്‍ കടകള്‍ അടിയന്തരമായി പുന:സ്ഥാപിച്ചു പ്രവര്‍ത്തനമാരംഭിക്കും.
ഈ രണ്ടു കടകളില്‍ നിന്നും റേഷന്‍ കൈപ്പറ്റാന്‍ ആകാത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ മാസത്തെ റേഷന്‍ തുടര്‍ന്നും നല്‍കും. ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മേപ്പാടി, കല്‍പ്പറ്റ സൂപ്പര്‍മാര്‍ക്കറ്റുകളിലും കല്‍പ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്ലെറ്റുകളിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ളൈകോ സിഎംഡിയ്ക്ക് ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശം നല്കി.
ദുരന്തമേഖലയില്‍ വിതരണത്തിന് ആവശ്യമായ അരി, പഞ്ചസാര കടല വെളിച്ചെണ്ണ, വന്‍പയര്‍ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.