തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നു പുറത്തുവിടും. ഉച്ചയ്ക്കു രണ്ടരയ്ക്കു പുറത്തുവിടുമെന്നാണ് അറിയിപ്പ്.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ നീക്കം. രഞ്ജിനിക്ക് റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നു തന്നെ സിംഗിൾ ബെഞ്ചിൽ ഹർജി നൽകാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് രഞ്ജിനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
എന്നാൽ ഇത് അപ്പീലായല്ല, കേസിൽ കക്ഷിയാണെങ്കിൽ റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെയാണു സമീപിക്കേണ്ടത് എന്നാണ് കോടതി ഇന്നു ചൂണ്ടിക്കാട്ടിയത്.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുൻപ് സിംഗിൾ ബെഞ്ചിൽ ഹർജി നൽകാമെങ്കിൽ ഇന്നു തന്നെ കേസ് പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.