കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം ദുരിതത്തിലായ മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്നും സംവിധായകനും ബിഗ് ബോസ് സീസൺ 5 വിജയിയുമായ അഖില്‍ മാരാർ. തന്റെ നാട്ടില്‍ വസ്തു വിട്ടു നല്‍കാൻ ഒരു സുഹൃത്ത് തയ്യാറാണെന്നും വീട് നിർമാണത്തിന് ആവശ്യമായ സാധനങ്ങള്‍ പലരും നല്‍കി സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഖില്‍ മാരാർ പറഞ്ഞു.
വീടുകള്‍ നിർമിച്ചു നല്‍കാൻ ഒരു സുഹൃത്തിന്റെ കണ്‍സ്ട്രക്ഷൻ കമ്പനിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് വേണമെങ്കില്‍ അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ചു നല്‍കാനും തയ്യാറാണെന്ന് അഖില്‍ മാരാർ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം: പാർട്ടിയെ മുച്ചൂടും മുടിച്ച സൈബർ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്… മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാൻ എനിക്ക് താല്പര്യമില്ല.. പകരം 3വീടുകള്‍ വെച്ച് നല്‍കാൻ ഞങ്ങള്‍ തയ്യാറാണ് അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത് വസ്തു വിട്ട് നല്‍കാൻ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷൻ കമ്ബനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.. സഖാക്കളുടെ അഭ്യർത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം… അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീർച്ചയായും ഞങ്ങള്‍ വീട് നിർമ്മിച്ചു നല്‍കാം…. ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്ക് വെച്ചു… അർഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം… നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കർമമാണ് എന്റെ നേട്ടം.. ഈശ്വരൻ മാത്രം അറിഞ്ഞാല്‍ മതി.. സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്ബോള്‍ ചില കാര്യങ്ങള്‍ ഞാൻ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാർത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്.. അത്തരം മനുഷ്യരില്‍ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മാത്രം ഞാൻ നല്‍കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു… NB :കഴിഞ്ഞ 4ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിഞ്ഞത് ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാൻ ജീവിക്കാറില്ല.. ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാൻ പ്രേരണ ആയത്…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.