പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസിന്റെ യാത്ര ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടി വരെ നീളും

തിരുവനന്തപുരം: പാലക്കാട്- തിരുനെൽവേലി പാലരുവി (16791,16792) എക്സ്പ്രസിന്റെ യാത്ര ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടി വരെ നീളും. എറണാകുളം - ഹൗറ അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ‍ സ്റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്. ഇവ രണ്ടിന്റെയും ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിക്കും.

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പാലരുവിക്ക് ഫ്ലാഗ് ഓഫ് ചെയ്താണ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കുക. ആലുവയിലെ സ്റ്റോപ്പിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.വൈകീട്ട് 4.05നാണ് പാലരുവി പാലക്കാട് നിന്ന് പുറപ്പെടുന്നത്. ഇത് പിറ്റേന്ന് രാവിലെ തൂത്തുക്കുടിയിൽ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

തുറമുഖ നഗരമായ തൂത്തുക്കുടിയിലേക്ക് യാത്ര നീട്ടുന്നതു കൊണ്ട് ചരക്ക് വരുമാനവും ഈ ട്രെയിനിലൂടെ കൂട്ടാൻ കഴിയും. നാലോളം പുതിയ കോച്ചുകൾ പാലരുവിയിൽ കൂട്ടിച്ചേർക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാലരുവിയിലെ തിരക്ക് പരിഗണിച്ച് ഇത്തരമൊരു നീക്കമുണ്ടാകുമെന്നാണ് കേൾക്കുന്നത്. 

നേരത്തെ പുനലൂർ വരെയാണ് പാലരുവി യാത്ര ചെയ്തിരുന്നത്. പിന്നീടിത് ചെങ്കോട്ടയിലേക്ക് നീട്ടി. രണ്ടു വർഷം മുമ്പ് തിരുനെൽവേലിയിലേക്കും നീട്ടി. തിരുനെൽവെലിയിൽ നിന്ന് 60 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ പാലരുവിക്ക് തൂത്തുക്കുടി എത്താൻ കഴിയും.

അതെസമയം പാലരുവി എക്സ്പ്രസ്സിലെ കടുത്ത തിരക്കിൽ യാത്രക്കാർ പ്രതിഷേധം തുടരുകയാണ്. വന്ദേ ഭാരത് എക്സ്പ്രസ്സിന് കടന്നു പോകാൻ വേണ്ടി പാലരുവി പിടിച്ചിടുന്നതും യാത്രക്കാരിൽ പരാതിയായിട്ടുണ്ട്. 

കൊല്ലം മുതൽ കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്ര അതീവ ദുഷ്കരമാണ്. തിരക്ക് കാരണം പലരും ശ്വാസം ലഭിക്കാതെ കുഴഞ്ഞു വീഴുന്നതും സാധാരണമായിട്ടുണ്ട്. പാലരുവിക്കും വേണാടിനും ഇടയിൽ ഒരു മെമു സർവ്വീസ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. 

വന്ദേ ഭാരതിന് വേണ്ടി പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നു. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽവേ കഴിഞ്ഞദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. 

പാലരുവിയിലെ കോച്ചുകൾ വർദ്ധിപ്പിക്കുക, മെമു അനുവദിക്കുക വന്ദേ ഭാരതിന് വേണ്ടി പാലരുവി പിടിച്ചിടുന്നത് മുളന്തുരുത്തിയിൽ നിന്ന് മാറ്റുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. യാത്രക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധം അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !