മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനെയാണ് (30) കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്.
ഇന്നു രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുൻപ് കുളിക്കാൻ ശുചിമുറിയിൽ കയറിയ ജിബിൻ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിബിൻ.
അപ്പോഴേക്കും മരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയുമില്ലായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജിബിന്റെ ഫോൺ കോൾ വിവരങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.