തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
നിലവിലെ അവസ്ഥ ഭീതി പടർത്തുന്നുവെന്നും മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കിൽ സാറ്റ്ലൈറ്റ് സംവിധാനം വേണം.
‘‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയണം.
എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല.’’ സുരേഷ് ഗോപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.