വയനാട് വെള്ളാർമലയിൽനിന്ന് നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് സംഘം; ബാങ്കിന്റെ ലേബൽ അടക്കമുള്ള പണംപ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ

കല്‍പറ്റ (വയനാട്): ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ വയനാട് വെള്ളാർമലയിൽനിന്ന് നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് സംഘം.

സ്കൂൾ റോഡ് പരിസരത്തെ പരിശോധനയിലാണ് തുക കണ്ടെത്തിയത്. പോലീസ് കൺട്രോൾ റൂമിലേക്ക് പണം കൈമാറി.

ബാങ്കിന്റെ ലേബൽ അടക്കമുള്ളവയോടുള്ള പണമാണ് ലഭിച്ചത്. കല്യാണ ആവശ്യങ്ങൾക്കോ മറ്റോ എടുത്തതായിരിക്കാം എന്നാണ് കരുതുന്നത്.

അഞ്ഞൂറിന്റെ ഏഴ് കെട്ടും, നൂറിന്റെ അഞ്ച് കെട്ടുമാണ് കിട്ടിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നുപണം. അനുമാനം നാല് ലക്ഷം രൂപയോളം വരും. 

പോലീസ് കൺട്രോൾ റൂമിലേക്ക് ഇത് മാറ്റും. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഇനി തിരച്ചിൽ നടത്തുന്നത്- ഫയർഫോഴ്സ് സംഘം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !