ഷിരൂര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. മാധ്യമപ്രവര്‍ത്തകരെയും, വീഡിയോ ജേണലിസ്റ്റുകളെയും പൊലീസ് പ്രദേശത്ത് നിന്നും നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു.
പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കുന്നത്. ഒന്നരമണിക്കൂറോളമായി മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പകര്‍ത്തിയ പ്രദേശത്താണ് തിരച്ചില്‍ ആരംഭിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവെ എസ്പി പറഞ്ഞുകൊണ്ടിരിക്കുന്നത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കി.
സംവിധാനത്തെ അടിച്ചമര്‍ത്താനോ അക്രമം കാണിക്കാനോ എത്തിയതല്ലെന്ന് ജിതിന് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. മാറി നില്‍ക്കാനാണ് പറഞ്ഞത്. അര്‍ജുന്റെ ബന്ധുവാണെന്ന് അറിയാതെയാണോ നടപടിയെന്ന് സംശയിക്കുന്നെന്നും ജിതിന് പറഞ്ഞു.
അതേസമയം ഈശ്വര്‍മാല്‍പെയുടെ പ്രവര്‍ത്തനത്തിന് തടസ്സം വരുന്നതിനാലാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.