തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നു.
സ്ത്രീസംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നിയമതടസ്സമെല്ലാം മാറിക്കഴിഞ്ഞപ്പോൾ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം റിപ്പോർട്ട് പുറത്തുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകളും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ അഭിഭാഷകർ കോടതിയിലെടുത്ത നിലപാട് റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു.
233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.