കൊച്ചി: നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്മിതയെയാണ് കാണാതായത്. മാലിന്യം കളയാനെത്തിയപ്പോൾ കാൽവഴുതി വീണെന്നാണു കരുതുന്നത്. വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. രാവിലെ ആറരയോടാണ് അപകടം.
കുട്ടി കായലിലേക്ക് വീഴുന്നത് കണ്ടതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. വയനാട് സ്വദേശികളായ ഇവർ കഴിഞ്ഞ മാസമാണ് ഇവിടെ താമസമാക്കിയത്. കുട്ടി വീണ സ്ഥലത്ത് വെള്ളം കുറവാണെന്നും ഒഴുകിപോകാൻ സാധ്യതയില്ലെന്നും നാട്ടുകാർ പറയുന്നു. ചെളിയുള്ള സ്ഥലമാണ്. ചെളിയിൽ പുതയാനുള്ള സാധ്യതയും പരിശോധിക്കുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു തിരച്ചിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.