പുഞ്ചിരിമട്ടത്ത് പുഴയോടു ചേർന്നുള്ള ഭാ​ഗങ്ങൾ ആപത്കരം; ചൂരൽമലയിൽ നിർമാണ പ്രവർത്തനം നടത്തണോ എന്നത് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ട വിഷയം;ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ചൂരൽമല ഭാ​ഗത്ത് ഭൂരിഭാ​ഗം സ്ഥലങ്ങളും താമസ യോ​ഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത മേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുഞ്ചിരിമട്ടത്ത് പുഴയോടു ചേർന്നുള്ള ഭാ​ഗങ്ങളിൽ ആപത്കരമാണ്. ചൂരൽമല താമസ യോ​ഗ്യമാണ്. എന്നാൽ ഇവിടെ ഇനി നിർമാണ പ്രവർത്തനം നടത്തണോ എന്നത് സർക്കാർ നയപരമായി തീരുമാനം എടുക്കേണ്ട വിഷയമാണ്. സുരക്ഷിത സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും. പത്ത് ദിവസത്തിനകം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.

ഉരുൾപൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്ന് ​ദിവസം കൊണ്ടു 570 മില്ലി മീറ്റർ മഴയുണ്ടായെന്നു വിദ​ഗ്ധ സംഘം വ്യക്തമാക്കി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ സംഘം പരിശോധന നടത്തി. ഇതിനു മുൻപ് മൂന്ന് തവണ സമാനമായ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. 8 കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താത്കാലിക രൂപപ്പെട്ട ജലസംഭരണി പൊട്ടിയതു കൊണ്ടാണ്. വനപ്രദേശത്തു ഉരുൾപൊട്ടതയതിനാൽ മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !