കൊച്ചി: പെരുമ്പാവൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ആതിരയുടെ ഫോണില്‍ നിന്ന് ലോണ്‍ ആപ്പ് മെസ്സേജുകള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോണ്‍ എടുത്തിരുന്നത്. കുറച്ചു തുക തിരികെ അടച്ചു. വീണ്ടും പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
എറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതിയെ (30) ഇന്നലെ ഉച്ചയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന് നമ്പറില്‍ നിന്നെന്നാണെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.