റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ യുവതി പ്രസവിച്ചു;

തൃശ്ശൂര്‍: റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വെച്ച് ഇതരസംസ്ഥാനക്കാരിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററിന് സമീപം അവശയായനിലയിലാണ് പൂര്‍ണഗര്‍ഭിണിയായ യുവതിയെ യാത്രക്കാരും അധികൃതരും കണ്ടത്. 

പ്രസവവേദന അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പുതന്നെ യുവതി പ്രസവിക്കുകയായിരുന്നു. 

തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !