വെള്ളറട:കാരമൂടിന് സമീപം കാറും ബസുമായി കൂട്ടിയിടിച്ച് ബസ് യാത്രികരായ 14 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു അപകടം.
വെള്ളറടയിൽ നിന്നു നെടുമങ്ങാട്ടേക്ക് പോയ കെഎസ്ആർടിസി ബസും ആനപ്പാറയിൽ നിന്നും വെള്ളറടയിലേക്ക് വന്ന കാറാണ് കൂട്ടിയിടിച്ചത്.
വെള്ളറട വിപിഎം സ്കൂളിലെ 9 വിദ്യാർഥികൾക്കും, 2 കോളജ് വിദ്യാർഥികൾക്കും, ഒരു അധ്യാപികയ്ക്കും മറ്റ് 2 യാത്രികർക്കും പരിക്കേറ്റു. പരുക്ക് ഗുരുതരമല്ല.
ആര്യ(12), സുബുഹാന(13), ഷിബിനു(10), ശിവാനി(13), അഞ്ചന(13), അസിയ(13), അനന്യ(13), അഞ്ചന(18), വാസന്തി(62), ഷാജിത ബീവി(38) ചികിത്സ ചികിത്സ തേടി. കാർ യാത്രികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ബസിനുള്ളിൽ വീണും കമ്പികളിലിടിച്ചുമാണ് യാത്രികർക്ക് പരിക്കേറ്റത്. പരിക്കേറ്റവർക്ക് വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം, എസ്ഐ മെഡിക്കൽകോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.