കോടികളുടെ കുടിശ്ശിക; മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതോടെ മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം താൽക്കാലികമായി നിർത്തി സി-ഡിറ്റ് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജി).

വകുപ്പിന്‍റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്‍റനൻസ് ഉൾപ്പെടെയുള്ള സേവനമാണ് താൽക്കാലികമായി നിർത്തിയത്. ഒമ്പതു മാസത്തെ കുടിശ്ശികയാണ് വകുപ്പ് നൽകാനുള്ളതെന്ന് സി-ഡിറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

ഈ മാസം 17 മുതല്‍ ആണ് താല്‍ക്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീര്‍ക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. 

സമാന രീതിയിൽ 2021ലും സി-ഡിറ്റ് മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. കരാറുമായി മുന്നോട്ടുപോകവെയാണ് വീണ്ടും വൻ തുക കുടിശ്ശിക വന്നത്. 

വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽനിന്ന് വകുപ്പ് ഫീസ് ഈടാക്കുന്നുണ്ട്. ഈ പണം ട്രഷറിയിലേക്ക് പോകുന്നുണ്ടെങ്കിലും പിന്നീട് സി-ഡിറ്റിന് കിട്ടുന്നില്ല. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !