തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതോടെ മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം താൽക്കാലികമായി നിർത്തി സി-ഡിറ്റ് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജി).
വകുപ്പിന്‍റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്‍റനൻസ് ഉൾപ്പെടെയുള്ള സേവനമാണ് താൽക്കാലികമായി നിർത്തിയത്. ഒമ്പതു മാസത്തെ കുടിശ്ശികയാണ് വകുപ്പ് നൽകാനുള്ളതെന്ന് സി-ഡിറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഈ മാസം 17 മുതല്‍ ആണ് താല്‍ക്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീര്‍ക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം.
സമാന രീതിയിൽ 2021ലും സി-ഡിറ്റ് മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. കരാറുമായി മുന്നോട്ടുപോകവെയാണ് വീണ്ടും വൻ തുക കുടിശ്ശിക വന്നത്.
വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽനിന്ന് വകുപ്പ് ഫീസ് ഈടാക്കുന്നുണ്ട്. ഈ പണം ട്രഷറിയിലേക്ക് പോകുന്നുണ്ടെങ്കിലും പിന്നീട് സി-ഡിറ്റിന് കിട്ടുന്നില്ല. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.