പ്ലസ്‌ വൺ വിദ്യാർഥികൾ‌ തമ്മിലുണ്ടായ സംഘർഷത്തിനിടെ 16 വയസ്സുകാരൻ മരിച്ചു

ചെന്നൈ: ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്‌വൺ വിദ്യാർഥികൾ‌ തമ്മിലുണ്ടായ സംഘർഷത്തിനിടെ 16 വയസ്സുകാരൻ മരിച്ചു. 

നാമക്കൽ എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. സഹവിദ്യാർഥി റിതീഷ് ശക്തമായി തള്ളിയതിനെ തുടർന്നു താഴെ വീണു. 

ബോധരഹിതനായ ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. 

ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘർഷം ഉണ്ടായത്. 

അതേസമയം, ആകാശിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ സ്കൂളിൽ പ്രതിഷേധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !